ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് ആറു ലക്ഷം രൂപ കവർന്ന കേസ്: കവർച്ചാ സംഘത്തിന് വിവരങ്ങൾ കൈമാറിയ പരിയാപുരം സ്വദേശി അറസ്റ്റിൽ

പെരിന്തൽമണ്ണ : ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് ആറു ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. ആനമങ്ങാട് പരിയാപുരം സ്വദേശി കൊളച്ചാലിൽ ഷഫീഖിനെ (34) ആണ് പെരിന്തൽമണ്ണ എസ്ഐ ഷിജോ സി.തങ്കച്ചനും സംഘവും അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ 13ന് നടന്ന സംഭവത്തിൽ കവർച്ചയുടെ മുഖ്യ സൂത്രധാരനടക്കം ആറു പേരെ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
പരാതിക്കാരൻ വീട്ടിൽ നിന്ന് ബൈക്കിൽ പുറപ്പെടുന്ന വിവരം കവർച്ചാ സംഘത്തിന് കൃത്യമായി കൈമാറിയത് ഷഫീഖായിരുന്നു. ഡിവൈഎസ്‌പി കെ.കെ.സജീവ്, സിഐ എം.എസ്.രാജീവ്, എസ്ഐ ഷിജോ സി. തങ്കച്ചൻ, സീനിയർ സിപിഒ സജി, മിഥുൻ, സജീർ, കൃഷ്‌ണപ്രസാദ് എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് അന്വേഷണ സംഘത്തിലുള്ളത്.

Comments are closed.