50 വയസ്സിനുള്ളിൽ 116 തവണ രക്തം നൽകിയ അബ്ദുൾ അസീസിനെ ആദരിച്ചു

പെരിന്തൽമണ്ണ : 50 വയസ്സിനുള്ളിൽ 116 തവണ രക്തദാനം നടത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ വ്യക്തിക്കുള്ള ടാലന്റ് റെക്കോഡ്‌ ബുക്കിന്റെ നാഷണൽ റെക്കോഡ്‌ നേടിയ സാമൂഹിക പ്രവർത്തകൻ അബ്ദുൾ അസീസ് കണ്ണംതൊടിയെ ആദരിച്ചു. പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സപ്തദിന ക്യാമ്പിൽ വെച്ച് ആൾ ഗിന്നസ് വേൾഡ് റെക്കോഡ്‌ ഓൾഡ് ഈസ് കേരളയുടെ സംസ്ഥാന ടാലന്റ് അജൂഡിറ്ററായ സത്താർ ആദൂർ, അബ്ദുൾ അസീസിന് അവാർഡ് സമ്മാനിച്ചു. പൂപ്പലം സ്വദേശിയും എ നെഗറ്റീവ് ഗ്രൂപ്പുകാരനുമായ അബ്ദുൾ അസീസ് 18-ാം വയസ്സിലാണ് രക്തം നൽകൽ തുടങ്ങിയത്. 2023 ഒക്ടോബർ 26-നുള്ളിലെ കണക്കു പ്രകാരമാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 25-ന് 117-ാം തവണയും നൽകി. ടാലന്റ് ഒഫീഷ്യൽ ഡോ. വിന്നർ ഷെരീഫ്, നഗരസഭാ അധ്യക്ഷൻ പി. ഷാജി, സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ, എ. നസീറ, കെ. ഉണ്ണിക്കൃഷ്ണൻ, വി. ശശികുമാർ, കെ. ശ്യാംപ്രസാദ്, ഡോ. ഷാജി ഗഫൂർ, കെ.ആർ. രവി തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.