മലപ്പുറം : ഫിഷറീസ് കോളനികളിലെ ശോചനീയാവസ്ഥയുലുളള വീടുകളുടെ പുനർ നിർമ്മാണത്തിന് ഫിഷറീസ്‌വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്നു. ഒരുവീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. അർഹതാ മാനദണ്ഡങ്ങൾ: ഫിഷർമെൻ കോളനിയിലെ താമസക്കാരൻ ആയിരിക്കണം, കോളനി നിലവിൽ വേലിയേറ്റരേഖയിൽ നിന്നും 50 മീറ്ററിനു പുറത്തും സി.ആർ.സെഡ് നോട്ടിഫിക്കേഷൻ പ്രകാരം ഭവന നിർമ്മാണത്തിന് അനുവദനീയ മേഖലയിലും ആയിരിക്കണം, ഗുണഭോക്താവ് രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളിയും ഫിംസ് ഐഡി നമ്പറുള്ള വ്യക്തിയും ആയിരിക്കണം, പെൻഷൻ ആയവരെയും പരിഗണിക്കും. ഗുണഭോക്താവിന് വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം, ലൈഫ് ഭവന പദ്ധതി വഴിയോ, സർക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനർനിർമ്മാണ പദ്ധതി വഴിയോ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവരെ പരിഗണിക്കില്ല. ഇരട്ട വീടുകൾക്ക് മുൻഗണന നൽകും. അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ ഫെബ്രുവരി 17ന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങള്‍ 0494-2666428 എന്ന നമ്പറിൽ ലഭിക്കും.
Comments are closed.