ആലിപ്പറമ്പ് : ഉത്‌പാദന
മേഖലയ്ക്ക് മുൻഗണന നൽകി ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 50,44,67,449 രൂപ വരവും 45,47,99,650 രൂപ ചെലവും 49,6,67,799 രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. ഉത്‌പാദന മേഖലയ്ക്ക് 30,25,02,650 രൂപയും സേവന മേഖലയ്ക്ക് 12,49,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടിക ജാതി വിഭാഗം ക്ഷേമത്തിന് 97 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് വായ്‌പയുൾപ്പെടെ 10 കോടി രൂപയും വകയിരുത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ, വാർഡംഗങ്ങളായ എം.പി. മജീദ്, ടി.കെ. നവാസ്, വാഹിദ, സി. ബാലസുബ്രഹ്മണ്യൻ, പി.പി രാജേഷ്, അമ്പിളി, സി.ടി. നൗഷാദലി, സരോജാദേവി, മുബാറക് അലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Comments are closed.