കുമാരഗിരി വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദനം പിടികൂടി

മങ്കട: കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദനം പിടികൂടി.
നിലമ്പൂർ സൗത്ത് ഡിവിഷൻ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് ദിവസങ്ങളായി മുറിച്ചുകടത്തിയിരുന്ന ചന്ദന മര കഷ്ണങ്ങൾ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി എൻ സജീവന്റെ നേതൃത്വത്തിൽ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് വാഹനം ഉൾപ്പെടെ പിടികൂടി. നിന്മിനി വാളക്കാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തലി, വള്ളുവമ്പ്രം ഇമ്മിണിക്കര ഹസ്സൻ ഹാജിയുടെ മകൻ കറുത്തേടത് നൗഷാദ് എന്നിവരാണ് പിടിയിലായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ദേവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ എസ്. വിപിൻ രാജ്, നൗഷാദ് പാക്കട, എ. എൽ. അഭിലാഷ്, എസ്.സനൽകുമാർ, വി.ജിബീഷ്, പി. പി ജോസവിൻ പ്രേഷ്യസ്, പി.ശ്രീനാഥ്‌, എം.അശ്വതി, കെ. എസ്. സ്മിജു,ഡ്രൈവർ ഷരീഫ് എന്നിവരുടെ ഒരാഴ്ചയിൽ അധികമുള്ള പരിശ്രമമാണ് പ്രതികളെ വലയിലാക്കിയത്. കൂടുതൽ പ്രതികളും മറ്റും കണ്ടെത്താനുണ്ടെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പറഞ്ഞു.

Comments are closed.