ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം : ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. ഇതിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സ്രോതസ്സുകളും വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഐസ് നിര്‍മാണ ഫാക്ടറികളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സും പരിശോധിക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

Comments are closed.