തിരൂർ : നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന സംരംഭകത്വ ശില്‍പശാല നാളെ (ഫെബ്രുവരി 7) മലപ്പുറം സൂര്യ റീജന്‍സിയില്‍ നടക്കും. രാവിലെ 9.30ന് നോര്‍ക്കാ റൂട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്കാ റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിക്കും. വിവിധ സെഷനുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, എന്‍.ബി.എഫ്.സി മാനേജര്‍ കെ.വി സുരേഷ, എന്‍.ബി.എഫ്.സി സീനിയര്‍ പ്രോഗ്രാം കോഡിനേറ്റര്‍ ബി. ഷറഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Comments are closed.