കൊച്ചി: കൊച്ചിയിലെത്തുന്ന ഏത് സ്ത്രീകള്‍ക്കും കുറഞ്ഞ ചിലവിൽ സുരക്ഷിതരായി താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജ് ഒരുക്കുന്നത്. മൂന്ന് നിലകളിലായി 3 ഡോർമെട്ടറികള്‍, 48 സിംഗിള്‍ റൂമുകള്‍, 32 ഡബിള്‍ റൂമുകള്‍ ഉണ്ട്. ഒരേസമയം 192 പേർക്ക് താമസിക്കാം. വെറും നൂറു രൂപയാണ് ഇവിടെ ഡോര്‍മെറ്ററിയില്‍ ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. സിംഗിള്‍ റൂമിന് 200 രൂപയും ഡബിള്‍ റൂമിന് 350 രൂപയുമാണ് ഇവിടെ വാടക. കുറഞ്ഞ നിരക്കാണെങ്കിലും സുരക്ഷിതത്വത്തിനു യാതൊരു തരത്തിലുള്ള കുറവും ഇല്ല. ജീവനക്കാരും വിദ്യാർത്ഥിനികളും അടക്കമുള്ളവർ ഷീ ലോഡ്ജിന്റെ സേവനം ലഭ്യമാക്കുന്നവരിലുണ്ട്. സോളാർ എനർജിയിലാണ് ലോഡ്ജിന്‍റ പ്രവർത്തനം. ലൈബ്രറി, ഡൈനിംഗ് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.
മുൻകൂട്ടി ബുക്ക ചെയ്യാനായി വിളിക്കാം:
95671 44489
Comments are closed.