കേരള മദ്‌റസാധ്യാപക ക്ഷേമനിധി വിഹിതം മാർച്ച് പത്തിനകം അടക്കണം

തിരുവനന്തപുരം: കേരള മദ്‌റസാധ്യാപക ക്ഷേമനിധിയിൽ 2023-24 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് പത്തിനകം വിഹിതം പോസ്റ്റ് ഓഫീസിൽ അടവാക്കണം. അതത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാതിരുന്നാൽ ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Comments are closed.