പുലാമന്തോൾ പാലം തുറക്കൽ; ശനിയാഴ്ച തീരുമാനിക്കും

പുലാമന്തോൾ: എക്സ്പാൻഷൻ ജോയിന്റുകളിൽ സ്ട്രിപ്പ് സീൽ പിടിപ്പിച്ച് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ക്യുറിങ് നടത്തുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമായി ജനുവരി പത്താം തിയ്യതി മുതൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ച പുലാമന്തോൾ പാലം പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് എക്സിക്യൂട്ടിവ് എൻജിനിയറുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെക്ഷന് ശേഷം കൈകൊള്ളുമെന്ന്
മുഹമ്മദ്‌ മുഹ്സിൻ എം. എൽ. എ അറിയിച്ചു. പാലം അടച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുണ്ടമ്പറ്റ കട്ടുപ്പാറ വഴിയും, മലപ്പുറം – വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലോളികുളമ്പ്, എടപ്പലം പാലങ്ങൾ വഴിയുമാണ് തിരിച്ചു വിടുന്നത്. പട്ടാമ്പി – പെരിന്തൽമണ്ണ റൂട്ടിലെ ബസ് സർവീസുകൾ വിളയൂരിലും പുലാമന്തോലും അവസാനിപ്പിച്ച് തിരിക്കുകയാണ് നിലവിൽ യാത്രികൾ കാൽനടയായി പാലം കടന്ന് മറുവശത്ത് എത്തി ബസുകൾ മാറി കയറിയാണ് യാത്രക്കാർ പോയിരുന്നത്.

Comments are closed.