കൊണ്ടോട്ടി നഗരസഭ ഭിന്നശേഷി കലാകായിക മത്സരങ്ങൾ ഫെബ്രുവരി ഏഴ്, 12 തീയതികളിൽ നടക്കും

കൊണ്ടോട്ടി നഗരസഭ ഭിന്നശേഷി കലാകായിക മത്സരങ്ങൾ ഫെബ്രുവരി ഏഴ്, 12 തീയതികളിൽ നടക്കും.
ഏഴിന് മേലങ്ങാടി ടർഫിൽ കായിക ഇനങ്ങളും 12ന് കലാ പരിപാടികൾ വൈദ്യർ അക്കാദമി സ്മാരകത്തിലും നടക്കും. പരിപാടിയുടെ വിജയത്തിനായി നഗരസഭ ചെയർപേർസൺ ചെയർമാനും ഐ.സി.ഡി.എസ് സൂപ്പർവൈസർ കൺവീനറുമായി സംഘടകസമിതി രൂപീകരിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് മടാൻ അധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി മിനിമോൾ, റംല കൊടവണ്ടി, എ മുഹിയുദ്ദീൻ അലി, അബീന പുതിയറക്കൽ, കൗൺസിലർമാരായ വി അലി, കെ.പി ഫിറോസ്, വി.കെ ഖാലിദ്, വി.പി റഹ്‌മത്തുള്ള, കോട്ട വീരാൻകുട്ടി, നിമിഷ, സൗദാബി, ഫൗസിയ ബാബു, ബിന്ദു, കാപ്പാടൻ അഷ്റഫ്, അസീസ്, പി കൗലത്, പി.പി മജീദ്, ജസീന തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.