പെരിന്തൽമണ്ണ : പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടുനേർച്ചയ്ക്ക് നാളെ മഖാം സിയാറത്തോടെ തുടക്കമാകും. വൈകീട്ട് 4.30ന് സിയാറത്തിന് കെ.കെ.സി.എം. തങ്ങൾ വഴിപ്പാറ നേതൃത്വംനൽകും. തുടർന്ന് മഹല്ല് പ്രസിഡന്റ് കൊണ്ടേരിത്തൊടി മുഹമ്മദ് ഹാജി പതാക ഉയർത്തും. രാത്രി ഏഴിന് ശുഹദാ കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. വ്യാഴാഴ്ച രാത്രി ഏഴിന് മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മതപ്രഭാഷണം ഡോ. സാലിം ഫൈസി കൊളത്തൂർ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച രാത്രി ഏഴിന് ദുആ സമ്മേളനം സമസ്ത ജനറൽസെക്രട്ടറി കെ. ആലിക്കുട്ടി മുസ്‍ലിയാർ ഉദ്ഘാടനംചെയ്യും. ഞായറാഴ്ച രാവിലെ എട്ടിന് മൗലീദ് പാരായണം, ഖത്തം ദുആ എന്നിവയ്ക്ക് തെയ്യോട്ടുചിറ ഖാസി അൽഹാജ് അബ്ദുൾ ഷുക്കൂർ മദനി നേതൃത്വംനൽകും. തുടർന്ന് ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന അന്നദാനവും നടക്കും. മഹല്ല് ഖത്തീബ് സുബൈർ ഫൈസി, പ്രസിഡന്റ് കൊണ്ടേരുതൊടി മുഹമ്മദ് ഹാജി, സെക്രട്ടറി പാതാരി ഹംസപ്പ ഹാജി, ചോലയിൽ കുഞ്ഞുമൊയ്തീൻ ഹാജി, ശുഹദാ കോളേജ് സെക്രട്ടറി സി.ടി. ഉസ്മാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.