പുതുവർഷത്തിലെ ആദ്യ ഇടിവിൽ സ്വർണവില

കൊച്ചി: പുതുവർഷത്തിലെ ആദ്യ ഇടിവിൽ സ്വർണവില. ഇന്നലെ 47000 ത്തിലേക്ക് ഉയർന്ന സ്വർണവില ഇന്ന് 200 രൂപ കുറഞ്ഞ് 47000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണി വില 5850 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4840 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയുമാണ്.

Comments are closed.