തിരുവനന്തപുരം: എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. നവകേരളം കര്‍മപദ്ധതി നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം www.careers.haritham.kerala.gov.in മുഖേന ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 27 വയസ്സ്.
Comments are closed.