താമരശ്ശേരി: താമരശ്ശേരി ചുരം ആറം വളവിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങളുടെ നീണ്ടനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് 14 വീൽ ലോറി ആക്സിൽ പൊട്ടിയതിനെ തുടർന്ന് തകരാറിലായത്. തുടർന്ന് ചുരത്തിൽ ഗതാഗതതടസ്സം അനുഭവപ്പെടുകയായിരുന്നു.
സംഭവ സ്ഥലത്ത് ഹൈവേ പോലീസും എൻ.ആർ.ഡി.എഫ്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. വാഹനങ്ങൾ വൺവേ ആയി കടന്ന് പോവുന്നുണ്ട്. അവധി ദിവസങ്ങൾ ആയത് കൊണ്ട് വയനാട് ഭാഗത്തേക്ക് ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്. ചുരം വഴി യാത്ര തിരിക്കുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് അധികൃതർ അറിയിച്ചു.
Next Post
Comments are closed.