പെരിന്തൽമണ്ണ: തൂത നഫീസത്തുൽ മിസ്രിയ (റ) ബനാത്ത് തഹ്ഫീളുൽ ഖുർആൻ കോളേജിൻ്റെ രണ്ടാം സനദ് ദാന സമ്മേളനം ഇന്ന്(ഞായറാഴ്ച) നടക്കും. വൈകീട്ട് ഏഴ് മണിക്ക് തൂത ദാറുൽ ഉലൂം യതീംഖാന അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നജീബ് കാന്തപുരം എം എൽ എ മുഖ്യാഥിതിയാകും. ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
പാണക്കാട് സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, ഒ എം എസ് തങ്ങൾ മണ്ണാർമല, ശറഫുദ്ധീൻ തങ്ങൾ തൂത, അൽ ഹാഫിള് അഹ്മദ് നസീം ബാഖവി, ഹിബത്തുള്ള ദാരിമി തൂത, സ്വാലിഹ് ഹുദവി തൂത തുടങ്ങിയവർ സംബന്ധിക്കും.
Comments are closed.