ഇനി മുതൽ ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യും. ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. യുഐഡിഎഐയെ ഇ- മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്പറായ 1947-വഴിയോ വ്യക്തികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ആധാര്‍ ഓപ്പറേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോള്‍മെന്റ് ഏജൻസികളെ തിരഞ്ഞെടുക്കുന്നത്.
വ്യക്തികളെ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിലേക്ക് എൻറോള്‍ ചെയ്യുന്നതും അവരുടെ വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും ആധാര്‍ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു നടപടി സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയാണെന്ന് ഉപഭോക്താക്കൾ പ്രതികരിച്ചു.ഇനി മുതൽ ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യും. ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. യുഐഡിഎഐയെ ഇ- മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്പറായ 1947-വഴിയോ വ്യക്തികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ആധാര്‍ ഓപ്പറേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോള്‍മെന്റ് ഏജൻസികളെ തിരഞ്ഞെടുക്കുന്നത്.
വ്യക്തികളെ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിലേക്ക് എൻറോള്‍ ചെയ്യുന്നതും അവരുടെ വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും ആധാര്‍ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു നടപടി സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയാണെന്ന് ഉപഭോക്താക്കൾ പ്രതികരിച്ചു.
Comments are closed.