പാലക്കാട് : രേഖകളില്ലാതെ ബൈക്കിൽ കടത്താൻ ശ്രമിച്ച 68,08,200 രൂപ പിടികൂടി. പെരിന്തൽമണ്ണ ആനമങ്ങാട് എറശ്ശേരിപ്പള്ളി സ്വദേശി മുനീറിൽനിന്നാണ് (35) പണം കണ്ടെത്തിയത്. കൽമണ്ഡപം-കുന്നത്തൂർമേട് റോഡിൽ സ്വകാര്യ ആശുപത്രിക്കുമുന്നിൽവെച്ച് ടൗൺ സൗത്ത് പോലീസാണ് പണം പിടികൂടിയത്.
ബുധനാഴ്ച പകൽ 11.30-നാണ് സംഭവം. ബൈക്കിന്റെ പെട്രോൾ ടാങ്കിന് സമീപം പ്രത്യേക അറയുണ്ടാക്കിയാണ് പണം കൊണ്ടുവന്നത്. തമിഴ്നാട്ടിൽനിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
Comments are closed.