മലപ്പുറം : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീന്‍ഫീല്‍ഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇനിയും രേഖകള്‍ ഹാജരാക്കാത്ത കൈവശക്കാര്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനുള്ള അദാലത്ത് നാളെ (ഫെബ്രുവരി 19ന്) ഉച്ചയ്ക്ക് 1.30ന് മഞ്ചേരി ടൗണ്‍ഹാളില്‍ നടക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, സബ് രജിസ്ട്രാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. ഭൂമി നഷ്ടപ്പെടുന്നവരും ആവശ്യമായ രേഖകള്‍ ലഭിക്കാത്തതുമൂലം ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തവരുമായ എല്ലാ ഭൂഉടമകള്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.
Comments are closed.