കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഉരസിയെന്ന് ആരോപണം: ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം പെരിന്തൽമണ്ണ ഡിപ്പോയിൽ കയറി മർദിച്ചു; പോലീസ് കേസെടുത്തു
പെരിന്തൽമണ്ണ : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കാറിലെത്തിയ ഒരു സംഘം പെരിന്തൽമണ്ണ സബ് ഡിപ്പോയിൽ കയറി മർദിച്ച് പരിക്കേൽപ്പിച്ചു. നെറ്റിയിൽ പരിക്കേറ്റ ഡ്രൈവർ പ്രദീപിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മലപ്പുറം ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് രാത്രി 8.20ന് പുറപ്പെട്ട ബസിലെ ഡ്രൈവറാണ് നിലമ്പൂർ സ്വദേശിയായ പ്രദീപ്. യാത്രക്കിടെ ബസ് കാറിൽ ഉരസിയതായി ആക്ഷേപമുന്നയിച്ചാണ് മർദനമെന്ന് പറയുന്നു. സംഭവത്തിൽ രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.
Comments are closed.