നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി പുലാമന്തോൾ പാലം തുറന്നു;53 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ പൂര്‍ത്തിയാക്കിയത്
പുലാമന്തോൾ : പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലെ മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം യാത്രക്കാര്‍ക്ക് തുറന്നു നൽകി. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം നിർവഹിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. സൗമ്യ, വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഗിരിജ, ഷൊർണൂർ പൊതു മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ റിജോ എന്നിവരും സംബന്ധിച്ചു. ഒരു മാസം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചാണ് പ്രവൃത്തികൾ നടത്തിയത്. 53 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ പൂര്‍ത്തിയാക്കിയത്.
Comments are closed.