മെഗാ തൊഴിൽ മേള ഫെബ്രുവരി പത്തിന് പൊന്നാനി എം.ഇ.എസ് കോളേജിൽ

മലപ്പുറം : കുടുംബശ്രീ ജില്ലാമിഷനും പൊന്നാനി നഗരസഭയും സംയുക്തമായി പൊന്നാനി എം.ഇ.എസ് കോളേജിൽ ഫെബ്രുവരി പത്തിന് ‘എൻസൈൻ 234’ എന്ന പേരിൽ മെഗാ ജോബ് മേള സംഘടിപ്പിക്കും. പത്താം ക്ലാസ് യോഗ്യത മുതലുള്ള ജില്ലയിലെ തൊഴിലന്വേഷകർക്ക് (18 മുതൽ 45 വയസ് വരെ) പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിൽ ദാതാക്കൾ(കമ്പനികൾ) ജനുവരി 31ന് വൈകിട്ട് അഞ്ചിന് മുമ്പായി 8606885888, 7594880872, 9072440400, 8943319976, 9539713988 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. രജിസ്ട്രേഷൻ സൗജന്യമാണ്.

Comments are closed.