റജബ് മാസത്തിന് ഇന്ന് തുടക്കം; മിഅ്‌റാജ് ദിനം ഫെബ്രുവരി എട്ടിന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റജബ് മാസത്തിന് ഇന്ന് തുടക്കം. അതനുസരിച്ച് റജബ് 27(മിഅ്‌റാജ് ദിനം) ഫെബ്രുവരി 8ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ള കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Comments are closed.