പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യ സമാപന സമ്മേളനം നടക്കുന്ന ഇന്ന് (ഞായറാഴ്ച) വൈകിട്ട് നാല് മണി മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാണ്ടിക്കാട് ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേലാറ്റൂർ- കാര്യവട്ടം – മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം.
പെരിന്തൽമണ്ണയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം- ഒരാടംപാലം – വലമ്പൂർ- പട്ടിക്കാട് വഴി പാണ്ടിക്കാട്ടേക്ക് പോകണം. അലനല്ലൂർ ഭാഗത്ത് നിന്നും വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്ക് വരുന്ന വാഹനങ്ങളും കാര്യവട്ടം- മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണമെന്നും പോലീസ് അറിയിച്ചു.
Comments are closed.