11 ഇന സബ്സിഡി ഉത്പന്നങ്ങള്‍ എത്തിതുടങ്ങിയതായി സപ്ലൈകോ

തിരുവനന്തപുരം: സബ്സിഡി ഉത്പന്നങ്ങള്‍ എത്തിതുടങ്ങിയതായി സപ്ലൈകോ അറിയിച്ചു. 11 സബ്സിഡി ഇനങ്ങളാണ് എത്തിയതായി സപ്ലൈകോ അറിയിച്ചിരിക്കുന്നത്.
സാധനങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ക്ക് കുടിശിക കൊടുത്തതോടെ ഇന്നലെ രാത്രിയോടെയാണ് ലോഡ് എത്തിച്ചത്. ഇന്നുമുതല്‍ പൂര്‍ണതോതില്‍ വില്പന നടക്കുമെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോയില്‍ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകാതിരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വൻപ്രതിഷേധം ഉയര്‍ന്നിരുന്നു.

Comments are closed.